500 ൽ 495 മാർക്; സമസ്ത പൊതുപരീക്ഷയിൽ അഭിമാന നേട്ടവുമായി സഫ്രാ സുന്ദുസ്
ബേക്കൽ: (www.kasargodvartha.com 01.05.2021) സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ അഭിമാന നേട്ടവുമായി ബേക്കൽ കുന്നിൽ ഖിള്റിയ്യ മദ്റസ വിദ്യാർഥിനി സഫ്രാ സുന്ദുസ്. 500 ൽ 495 മാർകോടെ ടോപ് പ്ലസ് കരസ്ഥമാക്കിയാണ് സഫ്രാ ഉന്നത നേട്ടം കൈവരിച്ചത്.
ഹംസ പൂച്ചക്കാടിന്റെയും ബേക്കൽ കുന്നിൽ ഖൈറുന്നിസയുടെയും മകളാണ്. ആകെയുള്ള അഞ്ച് വിഷയങ്ങളിൽ മൂന്നിലും മുഴുവൻ മാർകും സഫ്രയ്ക്ക് നേടാനായി. ഖിള്റിയ്യ ജമാഅത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇത് രണ്ടാം തവണയാണ് കുടുംബത്തിലേക്ക് ഈ നേട്ടം തേടിയെത്തുന്നത്. മൂത്ത സഹോദരി മൈജെബി 2010ൽ നടന്ന ഏഴാം ക്ലാസ് സമസ്ത പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. രണ്ടാം സഹോദരി ജോഹറ കഴിഞ്ഞ മാസം ഖുർആൻ മനഃപാഠമാക്കി ഹിഫ്സ് കോഴ്സ് പൂർത്തിയാക്കിയിരുന്നു.
ജമാഅത് കമിറ്റിയും സ്റ്റാഫ് കൗൺസിലും സഫ്രാ സുന്ദുസിനെ അഭിനന്ദിച്ചു.
< !- START disable copy paste -->
Keywords: Student, Samastha, Examination, Madrasa, News, Kasaragod, Kerala, Bekal, Safra Sundus with proud achievement in Samastha Public Examination.
Powered by Info News For You

Comments
Post a Comment