കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
ലഖ്‌നൗ: (https://ift.tt/3vTWkD9) ഉത്തര്‍പ്രദേശിലെ ചണ്ഡീനഗര്‍ പ്രദേശത്ത് സിന്‍ഗൗലി താഗ ഗ്രാമത്തില്‍ കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നിവരാണ് കാറില്‍ അകപ്പെട്ട് മരിച്ചത്. ഇതില്‍ ശിവാന്‍ഷ് ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
അനില്‍ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സമീപത്തുള്ള അഞ്ചു കുട്ടികള്‍ കളിക്കാനായി കയറിയത്. എന്നാല്‍ വാഹനം ലോകായതോടെ ഇവര്‍ അതിനുള്ളില്‍ അകപ്പെട്ടു.
ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കാറുടമയുടെ നിസംഗതയാണ് കുട്ടികളുടെ മരണത്തിലേക്കു നയിച്ചതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. കാറുടമയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment