മംഗളൂറു തുറമുഖത്തിനു സമീപം ചരക്ക് ഇറക്കിന് സഹായിക്കുന്ന ടഗ്‌ബോട് മുങ്ങി അപകടം; ഒരാള്‍ മരിച്ചു, 4 പേരെ കാണാതായി
മംഗളൂറു: (https://ift.tt/3uSXijd) മംഗളൂറു തുറമുഖത്തിനു സമീപം ചരക്ക് ഇറക്കിന് സഹായിക്കുന്ന ടഗ്‌ബോട് മുങ്ങി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു, 4 പേരെ കാണാതായി, മൂന്നുപേര്‍ രക്ഷപ്പെട്ടു. അന്‍ഡര്‍ വാടെര്‍ സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള മംഗളൂറു റിഫൈനറി ആന്‍ഡ് പെട്രോകെമികല്‍സ് ലിമിറ്റഡിന്റെ (എംആര്‍പിഎല്‍) ചരക്കുകളുമായി എത്തുന്ന കപ്പലുകളുടെ നീക്കത്തിനും ചരക്ക് ഇറക്കിനും മറ്റും സഹായിക്കുന്ന അലയന്‍സ് എന്ന ടഗ്‌ബോടാണ് മുങ്ങിയത്.
എം ആര്‍ പി എലിന്റെ ചരക്കു നീക്കവുമായി ബന്ധപ്പെട്ടു കടലില്‍ പോയപ്പോഴാണ് അപകടത്തില്‍പെട്ടത്. ചരക്കു നീക്കം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച മടങ്ങേണ്ടിയിരുന്നു. എന്നാല്‍ അന്നു തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെ തുറമുഖത്തേക്കു വരുന്നതിനിടെയാണ് ടഗ് അപകടത്തില്‍ പെട്ടത്.
ശനിയാഴ്ച രാവിലെ 10.30ന് ടഗും തുറമുഖവുമായുള്ള ആശയ വിനിമയം വിഛേദിക്കപ്പെട്ടു. തുടര്‍ന്ന് തുറമുഖം അധികൃതര്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചു.
കോസ്റ്റ്ഗാര്‍ഡും തുറമുഖവും സംയുക്തമായി നടത്തിയ തിരച്ചിലിലാണു 3 പേരെ രക്ഷപ്പെടുത്തിയത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമായതും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മംഗളൂറു തുറമുഖം (എന്‍എംപിടി) കേന്ദ്രീകരിച്ചാണ് ടഗ് പ്രവര്‍ത്തിച്ചിരുന്നത്.
Powered by Info News For You

Comments
Post a Comment