മധ്യപ്രദേശില്‍ വ്യാജ റെംഡിസിവിര്‍ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് വിഎച്പി നേതാവ് അടക്കം 4 പേര്‍ പിടിയില്‍
ഇന്‍ഡോര്‍: (https://ift.tt/3vVRXHR) മധ്യപ്രദേശില്‍ വ്യാജ റെംഡിസിവിര്‍ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് വിഎച്പി നേതാവ് അടക്കം 4 പേര്‍ പിടിയില്‍. ആശുപത്രി ഡയറക്ടറും വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയുമായ സരബ്ജിത് സിംഗ് മോഖ അടക്കം നാല് പേരെയാണ് ഇന്‍ഡോറില്‍ പൊലീസ് പിടികൂടിയത്. മോഖയുടെ മാനേജരായ ദേവേന്ദ്ര ചൗരസ്യ, ഫാര്‍മസ്യൂടികല്‍ കമ്പനി ഡീലറായ സപന്‍ ജെയിന്‍, കൂടാതെ മറ്റൊരാള്‍ കൂടിയാണ് പൊലീസ് പിടിയിലായിട്ടുള്ളത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 500 റെംഡിസിവിര്‍ ഇന്‍ജക്ഷനാണ് സരബ്ജിത് സിംഗ് മോഖ ജബല്‍പൂരിലെ സിറ്റി ഹോസ്പിറ്റലിലേക്ക് വാങ്ങിയത്. ഇത് ആശുപത്രി കോവിഡ് രോഗികള്‍ക്ക് നല്‍കുകയായിരുന്നു. മെയ് 7ന് സപന്‍ ജെയിന്റെ ചുമതലയിലുള്ള റെംഡിസിവിര്‍ നിര്‍മാണ യൂണിറ്റില്‍ നടന്ന ഗുജറാത്ത് പൊലീസിന്റെ പരിശോധനയിലാണ് വ്യാജമരുന്ന് നിര്‍മാണം കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 274, 275,308, 420 അടക്കം ഇവര്‍ക്കെതിരെ ചുമത്തി.
വി എച് പിയുടെ നര്‍മ്മദ ഡിവിഷന്‍ പ്രസിഡന്റായ സരബ്ജിത് സിംഗ് മോഖയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയതായി വി എച് പി പ്രാന്ത് മന്ത്രി രാജേഷ് തിവാരി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് തിവാരി വിശദമാക്കി.
കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നാണ് റെംഡിസിവിര്‍.
Powered by Info News For You

Comments
Post a Comment