വീണ്ടും ടഗ് ബോടപകടം; പാറയിലിടിച്ച് 40 മണിക്കൂറോളം കടലിൽ കുടുങ്ങിയ ഒമ്പത് പേരെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി
മംഗളുറു: ( www.ksargodvartha.com 17.05.2021) 24 മണിക്കൂറിനുള്ളിൽ മംഗളൂറിൽ രണ്ടാമത്തെ ടഗ് ബോട് അപകടം. ബോട് പാറയിലിടിച്ച് കടലിൽ കുടുങ്ങിയ ഒമ്പത് മീൻപിടുത്ത തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ബോടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ കൊച്ചിയിൽ നിന്നാണ് എത്തിയത്.
പൊലീസും തീരദേശ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി എസ് ബി വെങ്കിടേഷ് പറഞ്ഞു. ദൗത്യം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത് അപകടം സംഭവിച്ചത്. കൗപ് തീരത്ത് നിന്ന് 14 കി മീ അകലെയാണ് 40 മണിക്കൂറോളം കുടുങ്ങി കിടന്നത്. മംഗളുറു തുറമുഖത്ത് നങ്കൂരമിടേണ്ടിയിരുന്ന ബോട് ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് കൗപിലേക്ക് തിരിച്ചു വിടുകയായിരുന്നു. ബോടിലുണ്ടായിരുന്നവർ സഹായത്തിനായി വീഡിയോ വഴി തീരസംരക്ഷണ സേനയോട് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് അപകട വിവരം പുറം ലോകമറിഞ്ഞത്. കിറോഷ് കമ്പനിയുടേതാണ് ടഗ് ബോട്.
കഴിഞ്ഞ ദിവസം മംഗളുറു തുറമുഖത്ത് നിന്ന് 16 നോടികൽ മൈൽ അകലെ ശക്തമായ തിരമാലയിൽ പെട്ട് ബോട് മറിഞ്ഞു ഒരാൾ മരണപ്പെട്ടിരുന്നു. എട്ട് തൊഴിലാളികളാണ് ബോടിൽ ഉണ്ടായിരുന്നത്. ശക്തമായ കാറ്റും മഴയും മൂലം കടൽ പ്രക്ഷുബ്‌ധമാണ്. ഇതാണ് അപകടത്തിന് വഴി വെക്കുന്നത്.
Keywords: Mangalore, Boat accident, Boat, Sea, Police, Fishermen, Fisher-workers, Malayalam, News, Tug boat accident again; Nine people were rescued after 40 hours of stranding at sea.
Powered by Info News For You

Comments
Post a Comment