ഉപ്പള മൂസോടി കടപ്പുറത്ത് 3 വീടുകൾ തകർന്നു; ഇരുനില വീട് തകരുന്നതിന്റെ ദൃശ്യം പുറത്ത്
ഉപ്പള: (www.kasargodvartha.com 15.05.2021) മുസോടിയിൽ കടൽക്ഷോഭം രൂക്ഷം. കടലാക്രമണം നേരിടുന്ന പ്രദേശത്ത് ഇരുനില വീട് അടക്കം രണ്ട് വീട് പൂർണമായും തകർന്ന് വീണു.
മറ്റ് രണ്ട് വീടുകൾ കൂടി ഭാഗീകമായി കടലാക്രമണ ഭീഷണി നേരിടുകയാണ്.
മറിയം ഇബ്രാഹിം, തസ്ലീമ മുസ എന്നിവരുടെ വീടുകളാണ് തകർന്നത്. ആസിയ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. വെള്ളിയാഴ്ച പുലർചയോടെയാണ് കടൽ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ ഏഴ് വീടുകൾ കടലെടുത്തിരുന്നു.
ഖദീജ അബ്ബാസ്, നഫീസ അബ്ദുൽ ഖാദർ, മാഹിൻ, അബ്ദുല്ല, നഫീസ അലി, ബീഫാത്വിമ, യുസഫ് എന്നിവരുടെ വിടുകളാണ് കഴിഞ്ഞ വർഷം കടലെടുത്തത്.
ഹാർബർ നിർമാണത്തിന് ശേഷമാണ് കടലാക്രമണത്തിൽ വീടുകൾക്ക് നാശം സംഭവിക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നഷ്ടപ്പെട്ടവർ വാടക വീടുകളിലാണ് താമസിച്ച് വരുന്നത്.
ശനിയാഴ്ച രാവിലെ മുതൽ ശക്തമായ കടൽക്ഷോഭം കാസർകോടിൻ്റെ തീരപ്രദേശങ്ങളിൽ നേരിടുകയാണ് ഉപ്പള മുസോടി കടപ്പുറം, ചേരങ്കൈ കടപ്പുറം, ചെമ്പരിക്ക കടപ്പുറം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.
അറബിക്കടലിൽ രൂപം കൊണ്ട ടൗടെ ചുഴലിക്കാറ്റിനെ തുടർന്നാണ് കാലാക്രമണവും അതിശക്തമായ മഴയും ഉണ്ടായത്. ജില്ലയിൽ 85 സെൻ്റീമീറ്ററിലധകം മഴ ലഭിച്ചിട്ടുണ്ട്. വേനൽ രൂക്ഷമാകാറുള്ള സമയത്ത് ലഭിച്ച മഴ കുടിവെളളക്ഷാമത്തിനും പരിഹാരമായി.
Keywords: Uppala, Malayalam, News, Kasaragod, Kerala, House-collapse, Sea, Rain, Three houses destroyed on Uppala Musodi beach; video of the collapse of two-story house is out now.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment