കോവിഡ് ചികിത്സയിലുള്ള രോഗിക്ക് കഞ്ചാവ് എത്തിച്ചു നൽകി: 2 പേർ പിടിയിൽ

രാ​മ​നാ​ട്ടു​ക​ര: (www.kvartha.com 25.05.2021) കോവിഡ് ചികിത്സയിലുള്ള രോഗിക്ക് കഞ്ചാവ് എത്തിച്ചു നൽകിയതിനെ തുടർന്ന് രണ്ട് പേർ പിടിയിൽ. ഫാ​റൂ​ഖ് കോ​ള​ജ് എ​സ് എ​സ് ഹോ​സ്​​റ്റ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി എ​ഫ് എ​ല്‍ ടി സി​യി​ല്‍​ നിന്നാണ് പൊലീസ് ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്.

സം​ഭ​വ​ത്തി​ല്‍ രോ​ഗി​യു​ടെ സ​ഹോ​ദ​ര​ന്‍ ശാ​ഹു​ല്‍, ഭാ​ര്യ സ​ഹോ​ദ​ര​ന്‍ അ​ന​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​രും ഫ​റോ​ക്ക്​ ച​ന്ത സ്വ​ദേ​ശി​ക​ളാ​ണ്. കോ​വി​ഡ് പോ​സി​റ്റി​വാ​യി സി എ​ഫ് എ​ല്‍ ടി സി​യില്‍ ക​ഴി​യു​ന്ന സ​ഹോ​ദ​ര​നാ​യി കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ബീ​ഡി​ക്കെ​ട്ട്, സി​ഗ​ര​റ്റ് പാ​ക്, ലൈ​റ്റ​ര്‍ എ​ന്നി​വ​യും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

News, Kerala, Kozhikode, Police, Case, COVID-19, Arrested, State, Two youth arrested,

പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​മ​ല്‍​ച​ന്ദ്ര​നും സം​ഘ​വു​മെത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രി​ലൊ​രാ​ള്‍ ക്വാ​റ​ന്‍​റീ​ന്‍ ലം​ഘി​ച്ചാ​ണ് എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ര്‍​ക്കെ​തി​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലംഘിച്ചതിനും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സെന്‍റ​റി​ന​ക​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് അധികൃതർ പ​റ​ഞ്ഞു.

Keywords: News, Kerala, Kozhikode, Police, Case, COVID-19, Arrested, State, Two youth arrested, Two youth arrested for giving cannabis to covid patient.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?