കോവിഡും 2 മാസത്തെ കോമയും: ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അബോധാവസ്ഥയില്‍നിന്ന് അത്ഭുത തിരിച്ചുവരവ്


ന്യൂഡെല്‍ഹി: (https://ift.tt/3f3tx9R) യുകെയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അബോധാവസ്ഥയില്‍നിന്ന് അത്ഭുത തിരിച്ചുവരവ്. കോവിഡ് ബാധിച്ച് 2 മാസം കോമയിലായിരുന്ന 40കാരിയായ ഡോ. അനുഷ ഗുപ്തയാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. 

കഴിഞ്ഞവര്‍ഷം മാര്‍ചില്‍ 40-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ആഴ്ചകള്‍ക്ക് അകമാണ് അനുഷക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പെട്ടെന്നുതന്നെ ആരോഗ്യനില വഷളാകുകയും ഓക്‌സിജന്റെ അളവ് 80-ല്‍ താഴെ ആകുകയുമായിരുന്നു. തുടര്‍ന്ന് എക്‌സ്ട്ര കോര്‍പറല്‍ മെബ്രയ്ന്‍ ഓക്‌സിജെനേഷന്‍ (ഇ സി എം ഒ) എന്ന മെഷീനിന്റെ സഹായത്തോടെ 35 ദിവസത്തോളമാണ് ഇവര്‍ ആശുപത്രിയില്‍ കഴിഞ്ഞത്. 

News, National, India, New Delhi, Doctor, Health, Health and Fitness, Treatment, COVID-19, Trending, Technology, Covid And 2-Month Coma: Indian-Origin Doctor In UK On Miracle Recovery


'വളരെയധികം ക്ഷീണിതയായിരുന്നു. ആരോഗ്യനില വഷളായി. ഒരു ഐ സി യു കണ്‍സല്‍ടന്റ് എന്റെ അടുത്തെത്തുകയും വെന്റിലേറ്ററില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് 18 മാസം മാത്രം പ്രായമുള്ള മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. അതിനുശേഷം എന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഇ സി എം ഒയിലേക്കും' -ഡോക്ടര്‍ പറഞ്ഞു. 

മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ 150 ദിവസമാണ് അനുഷ ചികിത്സയില്‍ കഴിഞ്ഞത്. കോമയില്‍നിന്ന് ഉണര്‍ന്നെങ്കിലും ഇപ്പോള്‍ നില്‍ക്കാനും നടക്കാനും പഠിക്കുകയാണ് അനുഷ. ഓരോ ഘട്ടത്തിലും തന്റെ ഭര്‍ത്താവും മകളും ഒപ്പം നിന്നതായി അനുഷ പറയുന്നു. 

ആരോഗ്യനില ഏറ്റവും വഷളായവരെ ഘടിപ്പിക്കുന്ന മെഷീനാണ് ഇ സി എം ഒ.   

Keywords: News, National, India, New Delhi, Doctor, Health, Health and Fitness, Treatment, COVID-19, Trending, Technology, Covid And 2-Month Coma: Indian-Origin Doctor In UK On Miracle Recovery

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?