സത്യവാങ്മൂലം ഇല്ലാത്തതിന് പൊലീസ് ഇരുചക്രവാഹനം പിടിച്ചെടുത്തു; 2 കിലോമീറ്ററിലേറെ ദൂരം നടന്ന ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു


കിളിമാനൂര്‍: (https://ift.tt/3bOtdtJ) സത്യവാങ്മൂലം ഇല്ലാത്തതിന് പൊലീസ് ഇരുചക്രവാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2 കിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ (56) ആണ് മരിച്ചത്. 

ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30ഓടെ നഗരൂര്‍ ആല്‍ത്തറമൂട് ജങ്ഷനിലെ കടയില്‍നിന്ന് പഴം വാങ്ങി നില്‍ക്കവേയാണ് നഗരൂര്‍ പൊലീസ് സുനില്‍കുമാറിനെ പിടികൂടിയത്. ഹൃദ്രോഗിയായ സുനില്‍കുമാര്‍ മരുന്നുവാങ്ങാനായി നഗരൂര്‍ ജങ്ഷനിലെ മെഡികല്‍ സ്‌റ്റോറിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. 

News, Kerala, Police, Patient, Death, Drugs, Heart patient who walked more than 2 km collapsed and died


എന്നാല്‍ സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ പൊലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചെന്നാണ് ആരോപണം. തുടര്‍ന്ന് രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏകമകന്‍ 
സിദ്ധാര്‍ഥ്.

Keywords: News, Kerala, Police, Patient, Death, Drugs, Heart patient who walked more than 2 km collapsed and died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?