നിയന്ത്രണംവിട്ട ബൈക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
തളിപ്പറമ്പ്: (www.kvartha.com 12.05.2021) നിയന്ത്രണംവിട്ട ബൈക് വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക് യാത്രികരായ കോള്‍മൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 മണിയോടെയായിരുന്നു അപകടം.
ബംഗളൂരുവില്‍ ഐ ടി വിദ്യാര്‍ഥിയാണ് ജിയാദ്. ഹിഷാം കോള്‍മൊട്ടയില്‍ സ്റ്റീല്‍ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്.
Keywords: News, Kerala, Accident, Death, Bike, Taliparamba, Youth, Power pole, Two youths died due to bike went out of control and hit power pole
Powered by Info News For You

Comments
Post a Comment