രണ്ടാം പിണറായി സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന്, സഭാസമ്മേളനം 24ന്


കേരളം (www.evisionnews.co): രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24നും സ്പീക്കര്‍ തെരഞ്ഞെടുപ്പ് 25നും നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെയാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. പ്രോടേം സ്പീക്കറായി കുന്നമംഗലം മണ്ഡലത്തില്‍ നിന്നു വിജയിച്ച പി.ടി.എ.റഹീമിനെ തെരഞ്ഞെടുത്തു. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്ചയാണ് എം.എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലായിരിക്കും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?