23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസ്; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍


ന്യൂഡെല്‍ഹി: (https://ift.tt/3uceIpG) 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്. 

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

News, National, India, New Delhi, Sports, Wrestling, Murder Case, Police, Arrested, High Court, Olympic medalist Sushil Kumar arrested in wrestler murder case


സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി നേരത്തെ പറഞ്ഞിരുന്നു. സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാതെ വാറന്റായിരുന്നു പുറപ്പെടുവിച്ചിരുന്നത്.

Keywords: News, National, India, New Delhi, Sports, Wrestling, Murder Case, Police, Arrested, High Court, Olympic medalist Sushil Kumar arrested in wrestler murder case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?