ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ് ക്രികെറ്റ് മാറ്റിവെച്ചു; 2023ല്‍ നടത്താന്‍ തീരുമാനം


കൊളംബോ: (https://ift.tt/3ujg16v) കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഏഷ്യാ കപ് ക്രികെറ്റ് മാറ്റിവെച്ചു. ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ് ക്രികെറ്റ് 2023ല്‍ നടത്താനാണ് തീരുമാനമെന്ന് ഏഷ്യന്‍ ക്രികെറ്റ് കൗണ്‍സില്‍ ഔദ്യോഗിമായി അറിയിച്ചു. തിയ്യതി പിന്നീട് അറിയിക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായത് കൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്.

News, World, International, Srilanka, Colombo, Sports, Cricket, Asia Cup 2021 Postponed To 2023 Due To 'Packed' Schedule


2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. ഇവിടെയും കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു. 2008ന് ശേഷം പാകിസ്ഥാന്‍ ഏഷ്യാകപിന് വേദിയായിട്ടില്ല. 2010ല്‍ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടന്നത്. അടുത്ത മൂന്ന് തവണയും ടൂര്‍ണമെന്റിന് വേദിയായത് ബംഗ്ലാദേശാണ്. ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാര്‍. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപുയര്‍ത്തിയത്.

2022ല്‍ മറ്റൊരു ഏഷ്യാകപ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാനാണ് വേദിയാവുക. 

Keywords: News, World, International, Srilanka, Colombo, Sports, Cricket, Asia Cup 2021 Postponed To 2023 Due To 'Packed' Schedule

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?