നാരദ കൈക്കൂലി കേസില്‍ 2 മന്ത്രിമാരുള്‍പെടെ 4 തൃണമൂല്‍ നേതാക്കള്‍ അറസ്റ്റില്‍; പിന്നാലെ സിബിഐ ഓഫിസില്‍ എത്തി മമത

കൊല്‍ക്കത്ത: (https://ift.tt/3bumDbi) നാരദ കൈക്കൂലി കേസില്‍ സി ബി ഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബംഗാളില്‍ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍. രണ്ട് മന്ത്രിമാരുള്‍പെടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. പിന്നാലെ സി ബി ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തി. അറസ്റ്റിലായ രണ്ട് മന്ത്രിമാരും മമതയുടെ വിശ്വസ്തരാണ്. 

News, National, India, Bribe, Case, Arrest, CBI, Minister, MLA, Top-Headlines, CBI detains top TMC leaders Firhad Hakim, Madan Mitra; CM Mamata Banerjee rushes to CBI office

അറസ്റ്റിലായ മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവര്‍ ഇപ്പോള്‍ സി ബി ഐ ഓഫിസിലാണുള്ളത്. അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഫിര്‍ഹാദ് ഹകിം പറഞ്ഞു. മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. ഇവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. 

2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപറേഷന്‍ നടക്കുന്നത്.

Keywords: News, National, India, Bribe, Case, Arrest, CBI, Minister, MLA, Top-Headlines, CBI detains top TMC leaders Firhad Hakim, Madan Mitra; CM Mamata Banerjee rushes to CBI office

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?