2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ കോവാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി
ന്യൂഡെല്‍ഹി: (https://ift.tt/3tLxIeI) ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിന്റെ പരീക്ഷണം 2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് പുറത്തു വരുന്ന റിപോര്‍ട്. കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനികല്‍ ട്രയലിനാണ് അനുമതി നല്‍കിയത്. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്.
വിഷയവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് കോവിഡ് വിദഗ്ധസമിതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍ പരീക്ഷണം നടത്തും.
ഐ സി എം ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കുന്നുണ്ട്.
Powered by Info News For You

Comments
Post a Comment