അകൗണ്ട് ഇല്ലാതാകില്ല; മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്മാറി വാട്‌സ്ആപ്



തിരുവനന്തപുരം: (https://ift.tt/3vTWkD9) വാട്‌സ്ആപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അകൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ് വാട്‌സ്ആപിന്റെ പിന്മാറ്റം.

ജനുവരിയിലാണ് വാട്‌സ്ആപ് സ്വകാര്യതാ നയം തിരുത്തിയത്. ഫെബ്രുവരിയില്‍ തന്നെ നടപ്പാക്കാനായിരുന്നു ഒരുക്കം. ഉപയോക്താക്കളുടെ വിവരം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം വന്‍ പ്രതിഷേധമായി മാറിയിരുന്നു. ഇതിനിടെയാണ് മെയ് 15 വരെ നീട്ടിയത്.

News, Kerala, State, Thiruvananthapuram, Whatsapp, Technology, Business, Finance, Social Media, WhatsApp will delete your account if you don't accept its new terms of service and privacy policy


എന്നാല്‍ ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്‌സ്ആപിന്റെ പ്രൈവസി പോളിസി അംഗീകരിച്ചു. കുറച്ചുപേര്‍ ബാക്കിയുണ്ട്. ഇതിനിടെയാണ് സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അകൗണ്ടുകള്‍ നഷ്ടപ്പെടില്ലെന്ന് കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പക്ഷേ, വാട്‌സ്ആപിന്റെ ഈ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Keywords: News, Kerala, State, Thiruvananthapuram, Whatsapp, Technology, Business, Finance, Social Media, WhatsApp will delete your account if you don't accept its new terms of service and privacy policy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?