രണ്ട് സംഭവങ്ങളിലായി മഹിളാമന്ദിരത്തിൽ നിന്ന് 14 കാരിയെയും ചിൽഡ്രൻസ് ഹോമിൽ നിന്നും ബധിരനും മൂകനുമായ കുട്ടിയെയും കാണാതായി 4 വർഷങ്ങൾ; പൊലീസ് ലുകൗട് നോടീസിറക്കി
കാസർകോട്: (www.kasargodvartha.com 21.05.2021) വ്യത്യസ്ത സംഭവങ്ങളിലായി നാല് വർഷം മുമ്പ് മഹിളാമന്ദിരത്തിൽ നിന്നും കാണാതായ യുവതിക്കായും നാലരവർഷം. മുമ്പ് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ബധിരനും മൂകനുമായ കുട്ടിക്കുമായും പൊലീസ് ലുകൗട് നോടീസിറക്കി.
തമിഴ്നാട് സ്വദേശിയായ മുനി സ്വാമിയുടെ മകൾ കുമാരി മുത്തുമാരിയെയാണ് 2017 മെയ് നാലിന് വൈകുന്നേരം അഞ്ച് മണി മുതൽ കാണാതായത്. തുടർന്ന് മഹിളാമന്ദിരത്തിലെ മേട്രന്റെ പരാതി പ്രകാരം ക്രൈം നമ്പര്‍ 397/2017 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പൊലീസ് ലുകൗട് നോടീസിറക്കിയത്. കാണാതാവുമ്പോൾ പെൺകുട്ടിക്ക് 14 വയസ് പ്രായമായിരുന്നു.
14 കാരനായ കിരണിനെയാണ് 2016 ജൂലായ് 14ന് കാണാതായത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല.
വിവരം അറിയുന്നവർ കാസർകോട് പൊലീസ് സ്റ്റേഷനിലോ, പോലീസ് ഇന്‍സ്പെക്ടറെയോ വിവരം അറിയിക്കുവാന്‍ താല്‍പര്യപെടുന്നു. ഫോൺ നമ്പറുകൾ: 9497935678, 9497980934, 04994230100.
Keywords: Kasaragod, Kerala, News, Missing, Investigation, Police, Girl, Boy, Top-Headlines, Childrens, Police issued a lookout notice for missing girl from Mahila Mandir and deaf and dumb child goes missing from children's home.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment