12-ാം ശാർജ കുട്ടികളുടെ വായനോത്സവവം; നൃത്ത–സംഗീത നാടകമായ ഗുഡ് നൈറ്റ് കോവിഡ്വ മാനദണ്ഡങ്ങൾ പാലിച്ച് വൻ ജനാവലിയുടെ സവിധത്തിൽ അരങ്ങേറി

ഖാസിം ഉടുംബുന്തല

ശാർജ: (www.kvartha.com 29.05.2021) 12-ാം ശാർജ കുട്ടികളുടെ വായനോത്സവം; നൃത്ത–സംഗീത നാടകമായ ഗുഡ് നൈറ്റ് വൻ ജനാവലിയുടെ സവിധത്തിൽ അരങ്ങേറി. സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന, സദാ ഗിറ്റാർ വായിച്ചു ആടാനും പാടാനും ആഗ്രഹിക്കുന്ന സിലിയ എന്ന കൗമാരക്കാരി പ്രധാന കഥാപാത്രമാകുന്ന നാടകമാണ് 'ഗുഡ് നൈറ്റ്'. അകാലത്തിൽ വേർപിരിഞ്ഞ അച്ഛൻ കാർലോസിനെപ്പോലെ അമ്മയായ തനിക്കും പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന സിലിയയുടെ അമ്മയാണ് നാടകത്തിലെ മറ്റൊരു തീവ്രമായ കഥാപാത്രം.

                                                           
Sharjah, News, Children, Reading-Day, Dance, Song, Actor, Actress, Report By Qasim Muhammad Udumbunthala, Theater, 12th Sharjah Children's Reading Festival.


സ്വയം ഗിറ്റാർ വായിച്ച് ആടാനും പാടാനും ഇഷ്ടപ്പെടുന്ന അവളുടെ ആഗ്രഹങ്ങൾ പിന്തുടരാൻ അനുവദിക്കാത്ത അമ്മയെ അവരുടെ മരണഭയത്തിൽ നിന്നും എങ്ങനേയും മോചിപ്പിക്കാൻ ശ്രമിക്കുന്ന മകളിലൂടെയാണ് നാടകം മുന്നേറുന്നത്.

നാടകം പുരോഗമിക്കുമ്പോൾ, കഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന തീവ്രവും, നർമവും, ദുരന്തവും, പൊരുത്തവും, പൊരുത്തക്കേടും, ഏറ്റുമുട്ടലുകളും ഒക്കെ ഉൾപെടുന്ന അതുല്യവും നാടകീയവുമായ പ്രതീകങ്ങൾ സൃഷ്ടിക്കാൻ കഥാ സന്ദർഭമനുസരിച്ച് ശക്തവും രസകരമായ നിരവധി കഥാപാത്രങ്ങൾ വേദിയിൽ പ്രത്യക്ഷപ്പെടുന്നു

ശരീരഭാഷ, സംഭാഷണം, മുഖഭാവം, ശബ്ദതാളം, ഊർജം, സർഗാത്മകത എല്ലാം എല്ലാം ഒത്തിണങ്ങിയ ഉജ്വലവും വന്യവുമായ വികാരങ്ങളും പ്രചോദനങ്ങളും അനായാസം പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഒരു കൂട്ടം അഭിനേതാക്കൾ അവരുടെ വേഷങ്ങൾ പൂർണതയോടെ നിർവഹിച്ചിരിക്കുന്നു.

വൈവിധ്യമാർന്ന വർണങ്ങൾ നിറഞ്ഞ ഗാന-നൃത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമായ ‘ഗുഡ് നൈറ്റ്’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നാടകമാണ്. ശാർജ എക്സ്പോ സെൻ്റെറിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ അത്യാധുനിക തിയേറ്ററിൽ ആവേശത്തോടെയാണ് കുടുംബാംഗങ്ങളുമൊന്നിച്ച് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ നാടകം കാണാൻ എത്തിയത്.

Keywords: Sharjah, News, Children, Reading-Day, Dance, Song, Actor, Actress, Report By Qasim Muhammad Udumbunthala, Theater, 12th Sharjah Children's Reading Festival.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?