യാസ് ചുഴലിക്കാറ്റ്; 11 മണിക്ക് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി


ന്യൂഡെല്‍ഹി: (https://ift.tt/3uceIpG) യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിക്ക് ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) പ്രതിനിധികള്‍, ടെലികോം, വൈദ്യുതി, സിവില്‍ ഏവിയേഷന്‍, എര്‍ത് സയന്‍സ് മന്ത്രാലയങ്ങള്‍ എന്നിവയിലെ സെക്രടറിമാര്‍ യാസ് ചുഴലിക്കാറ്റിനെതിരായ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യും.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി.

News, National, India, New Delhi, Cyclone, Prime Minister, Rain, Cyclone Yaas: PM Modi to Hold Meeting With Top Govt Officials


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഞായറാഴ്ചയോടെ യാസ് ചുഴലിക്കാറ്റാകും എന്നാണ് മുന്നിറിയിപ്പ്. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമര്‍ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.

Keywords: News, National, India, New Delhi, Cyclone, Prime Minister, Rain, Cyclone Yaas: PM Modi to Hold Meeting With Top Govt Officials

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?