118 മെട്രിക് ടണ്‍ ഓക്‌സിജെനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജെന്‍ എക്‌സ്പ്രസ് ട്രെയിന്‍ എത്തി
കൊച്ചി: (https://ift.tt/3uSXijd) 118 മെട്രിക് ടണ്‍ ഓക്‌സിജെനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജെന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തിയത്. 6 കണ്ടെയ്‌നര്‍ ടാങ്കറുകളിലായി എത്തിച്ച ഓക്‌സിജെന്‍, ടാങ്കര്‍ ലോറികളിലേക്കു മാറ്റി റോഡ് മാര്‍ഗം ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യ ലോഡുകള്‍ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. റവന്യു റെയില്‍വേ ഉദ്യോഗസ്ഥര്‍ വല്ലാര്‍പാടത്ത് എത്തിയിട്ടുണ്ട്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജെന്‍ നിറച്ച് കൊണ്ടു വന്നത്. വാഗണില്‍ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകള്‍ കടന്ന് പോകാന്‍ കേരളത്തിലെ ചില റെയില്‍വേ മേല്‍പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്‌സിജെന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment