ആന്ധ്രപ്രദേശിലെ കടപ്പയില്‍ ചുണ്ണാമ്പുകല്ല് ക്വാറിയില്‍ സ്‌ഫോടനം; 10 മരണം
ഹൈദരാബാദ്: (www.kvartha.com 08.05.2021) ആന്ധ്രപ്രദേശിലെ കടപ്പയില്‍ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ക്വാറിയില്‍ തൊഴിലെടുക്കുന്നവരാണ് മരിച്ചത്. നിരവധി പേര്‍ ക്വാറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.
ക്വാറിയിലെ പാറയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കളെ ദുഃഖം അറിയിക്കുകയും ചെയ്തു.
File Photo
Keywords: Hyderabad, News, National, Death, Accident, AP Kadapa Explosion: 10 Dead In Huge Blast At A Limestone Quarry In Andhra Pradesh's Kadapa
Powered by Info News For You

Comments
Post a Comment