അറിയാം യു എ ഇ യിലെ റമദാൻ നിയമങ്ങളും നിയന്ത്രണങ്ങളും
ദുബൈ: (www.kvartha.com 12.04.2021) കോവിഡ് കാലത്തെ രണ്ടാം റമദാനിലും കർശന നിയന്ത്രണങ്ങളാണ് യുഎഇ ഭരണകൂടം ഏർപെടുത്തിയിട്ടുള്ളത്. ലോകമാകെ കോവിഡിന്റെ രണ്ടാം വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ 2020 ലെ പോലെ നിയമങ്ങളിൽ ഏറെ മാറ്റമില്ല.
നോമ്പുതുറ സമയങ്ങളിൽ വാഹന പാർകിംങ് സൗജന്യമായിരിക്കും. വൈകിട്ട് ആറ് മുതൽ രാത്രി എട്ട് വരെയായിരിക്കും ഇളവ് ലഭിക്കുക. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതൽ അർധരാത്രി 12 വരെയും ആയിരിക്കും പാർകിങ്ങിന് ഫീസ് നൽകേണ്ടതെന്ന് ആർടിഎ അറിയിച്ചു. എന്നാൽ ടി-കോമിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ മാത്രം ഫീസ് നൽകിയാൽ മതി. മൾടി ലെവൽ പാർകിംഗ് ടെർമിനലുകളിൽ 24 മണിക്കൂറും ഫീസ് അടയ്ക്കണം.
പള്ളികളിലേക്ക് കർശന കോവിഡ് നിയമങ്ങൾ പാലിച്ചായിരിക്കും പ്രവേശനം നൽകുക. തറാവീഹ് നമസ്‍കാരം ഉണ്ടായിരിക്കും. ബാങ്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ ഇശാ നിസ്കാരവും തറാവീഹും പൂർത്തിയാക്കും. ഷോപിംഗ് മാളുകളും മറ്റ് കേന്ദ്രങ്ങളും പൂർണമായും തുറന്ന് പ്രവർത്തിക്കും. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ കർശനമായി പാലിച്ചായിരിക്കും പ്രവേശനം. റെസ്റ്റോറന്റുകൾകൾക്ക് പുലർചെ നാല് മണിവരെ ഭക്ഷണങ്ങൾ വിതരണം ചെയ്യാം. എന്നാൽ ഭക്ഷണത്തിനുള്ള ഓർഡറുകൾ പുലർചെ മൂന്ന് മണിക്ക് അവസാനിപ്പിച്ചിരിക്കണം. ആൾകൂട്ടമുള്ള ഇഫ്ത്വാർ സംഗമങ്ങൾ അനുവദിക്കില്ല. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തും.
ഓഫീസുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യാനും അനുമതിയുണ്ട്. സ്കൂളുകൾക്കും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. മാതാപിതാക്കൾക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ ക്ലാസുകൾ തിരഞ്ഞെടുക്കാം. വിമാന സെർവീസുകളും നിർത്തി വെക്കില്ല.
റമദാൻ മാസത്തിന്റെ പവിത്രത കാരണം പൊതുയിടങ്ങളിൽ ഭക്ഷണം കഴിക്കാൻ പാടില്ല. ഓഫീസുകളിലും വീഡിയോ കോൺഫറൻസ് മീറ്റിംഗുകളിലും ഇത് ബാധകമാണ്. റെസ്റ്റോറന്റുകളിൽ ഉപവസിക്കാത്ത ആളുകൾക്ക് ഭക്ഷണം നൽകുമ്പോൾ മറ ഉണ്ടായിരിക്കണം. ആളുകൾ അവരുടെ കാറുകളിലോ വീടുകളിലോ ഉച്ചത്തിലുള്ള സംഗീതം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
കാലാവസ്ഥ വകുപ്പിന്റെ അഭിപ്രായ പ്രകാരം രാജ്യത്ത് റമദാനിലെ ശരാശരി താപനില 33 - 41 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ്. ഉച്ചതിരിഞ്ഞ് ചില പ്രദേശങ്ങളിൽ പരമാവധി താപനില ഏകദേശം 48 ഡിഗ്രിയിലെത്താം. ശരാശരി കുറഞ്ഞ താപനില 21 മുതൽ 26 വരെ ഡിഗ്രി വരെയാണ്. ചില പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില അതിരാവിലെ 7 ഡിഗ്രി സെൽഷ്യസിൽ വരെയെത്താം.
< !- START disable copy paste -->
Powered by Info News For You

Keywords: Dubai, News, Top-Headlines, UAE, Ramadan, Rules and regulations of Ramadan in the UAE.
Powered by Info News For You

Comments
Post a Comment