നാദാപുരത്ത് ബൂത് ഏജന്റിന്റെ സൂപെര്‍ മാര്‍കെറ്റ് തീയിട്ട് നശിപ്പിച്ചു; ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണവുമായി ലീഗ്

നാദാപുരം: (www.kvartha.com 08.04.2021) നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്റെ ബൂത് ഏജന്റിന്റെ സൂപെര്‍ മാര്‍കെറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകനായ ഇരിങ്ങണ്ണൂര്‍ സ്വദേശി അബൂബക്കറിന്റെ സൂപെര്‍ മാര്‍കെറ്റാണ് പുലര്‍ചെ തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. 

എന്നാല്‍ ഈ ബൂതില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത് ഏജന്റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല. ഇതിലുള്ള പ്രതികാരമായാണ് ബൂത് ഏജന്റിന്റെ സൂപെര്‍ മാര്‍കെറ്റ് ആക്രമിച്ചതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ് സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണം. 

Nadapuram, News, Kerala, Politics, Fire, UDF, CPM, Election, Attack, Booth agent's supermarket destroyed by fire in Nadapuram

Keywords: Nadapuram, News, Kerala, Politics, Fire, UDF, CPM, Election, Attack, Booth agent's supermarket destroyed by fire in Nadapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?