കർണാടക ആർടിസി ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ; മംഗളുറു - കാസർകോട് റൂടിലും കർണാടക ബസുകൾ ഓടുന്നില്ല

മംഗളുറു: (www.kasargodvartha.com 07.04.2021) കർണാടക ആർടിസി ജീവനക്കാരുടെ സംസ്ഥാന വ്യാപകമായുള്ള അനിശ്ചിത കാല സമരം ബുധനാഴ്ച തുടങ്ങി. 1.30 ലക്ഷം ലക്ഷം ജീവനക്കാരാണ് പണിമുടക്കുന്നത്. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ട്രാൻസ്‌പോർട് കോർപറേഷന്റെ ബസ് സെർവീസ് നിലച്ചു. മംഗളുറു - കാസർകോട് അന്തർ സംസ്ഥാന പാതയിലും കർണാടക ബസുകൾ ഓടുന്നില്ല. ദക്ഷിണ കന്നഡ ജില്ലയിൽ ഒരു തൊഴിലാളിയും ജോലിക്ക് ഹാജരായില്ലെന്നാണ് റിപോർടുകൾ. ആർടിസി ബസ് സ്റ്റേഷനുകൾ രാവിലെ മുതൽ വിജനമാണ്.

                                                                           
Mangalore, Karnataka, News, KSRTC, Bus, Strike, Kasaragod, Top-Headlines, Karnataka RTC bus workers on indefinite strike; Karnataka buses also ply on the Mangalore-Kasaragod route.

        

സർക്കാർ ട്രാൻസ്പോർട് വർകേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്. കർണാടകയിലെ ആർടിസിയിലെ ജീവനക്കാർക്ക് ആറാം ശമ്പള കമീഷൻ ശുപാർശകൾക്ക് തുല്യമായി ശമ്പളം നൽകാൻ സംസ്ഥാന സർകാർ വിസമ്മതിച്ചതിനെ തുടർന്നാണ് ബുധനാഴ്ച മുതൽ അനിശ്ചിതമായി പണിമുടക്കാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്.


Keywords: Mangalore, Karnataka, News, KSRTC, Bus, Strike, Kasaragod, Top-Headlines, Karnataka RTC bus workers on indefinite strike; Karnataka buses also ply on the Mangalore-Kasaragod route.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?