പൊലീസിനെ വെല്ലുവിളിച്ച്‌ യുവാവിന്റെ അഭ്യാസപ്രകടനം: ബൈകിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ നീക്കം

കൊല്ലം: (www.kvartha.com 26.04.2021) പൊലീസ് സ്റ്റേഷന് മുന്നിൽ ബൈകുമായി യുവാവിന്റെ അഭ്യാസ പ്രകടനം. കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം.

നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ പൊലീസ് യുവാവിന്റെ ബൈക് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസെടുത്ത ശേഷം വിട്ടുകൊടുത്ത ബൈകുമായി ഇയാൾ പൊലീസിനെ വെല്ലുവിളിച്ച് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.

പൊലീസിനുള്ള വെല്ലുവിളിയോടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്‍തു. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് സംഭവം. പൊലീസ് ബൈക് പിടികൂടുന്നത് മുതലുള്ള ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചതായും പിന്നീടാണ് വീഡിയോ പുറത്തിറക്കിയതെന്നുമാണ് റിപോർടുകൾ.

കൊല്ലം-പരവൂർ തീരദേശപാതയിൽ നിന്നാണ് ബൈക് പൊലീസ് പിടിച്ചെടുത്തത്. നമ്പർ പ്ലേറ്റില്ലാത്ത സ്പോര്‍ട്‍സ് ബൈക് സ്റ്റേഷനിലേക്ക് പൊലീസുകാരൻ ഓടിച്ചുപോകുന്നതും പിന്നീട് സ്റ്റേഷനിൽനിന്ന് യുവാവ് ബൈകുമായി പുറത്തേക്ക് ഇറക്കുന്നതും വീഡിയോയിലുണ്ട്. റോഡിലേക്കിറക്കിയ ഉടൻ യുവാവ് പിൻവശത്തെ ടയർ പൊക്കി ബൈക് ഓടിച്ചുപോകുന്നതുമാണ് വീഡിയോ എന്നാണ് മാതൃഭൂമി റിപോർട് ചെയ്യുന്നത്.

News, Kollam, Police, Bike, Case, Kerala, State, Top-Headlines,

‘അവനെ പിടിക്കാൻ ഏമാൻമാർക്ക് ഉടൽവിറയ്ക്കും. അവൻ നാലാംദിവസം സ്റ്റേഷനിൽനിന്നു പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും’ എന്നിങ്ങനെ ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബൈകിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Keywords: News, Kollam, Police, Bike, Case, Kerala, State, Top-Headlines, Young man's bike race; registration may be cancelled.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?