കോവിഡ് വ്യാപനം; തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട്, അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: (www.kvartha.com 17.04.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കോവിഡ് ജാഗ്രതാ പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. 

അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാംപിള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോണ്‍ നമ്പറും നല്‍കി യാത്രക്കാര്‍ക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക.

Thiruvananthapuram, News, Kerala, COVID-19, Police, Border, Tamil Nadu closes border; Police tightened checks

Keywords: Thiruvananthapuram, News, Kerala, COVID-19, Police, Border, Tamil Nadu closes border; Police tightened checks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?