മഹാമാരിയില്‍ ഇന്ത്യക്കു വേണ്ടി അയല്‍രാജ്യമായ പാകിസ്താനില്‍നിന്നു സഹായസഹകരണങ്ങള്‍; അടിയന്തരമായി ഓക്സിജന്‍ ടാങ്കുകള്‍ എത്തിക്കണമെന്നഭ്യര്‍ഥിച്ച് മുന്‍ ക്രികെറ്റ് താരം ഷോയ്ബ് അക്തര്‍


ഇസ്ലാമാബാദ്: (https://ift.tt/3xiQQnf) കോവിഡ് എന്ന മഹാമാരിയില്‍ ഇന്ത്യക്കു വേണ്ടി അയല്‍രാജ്യമായ പാകിസ്താനില്‍നിന്നു സഹായസഹകരണങ്ങള്‍. ഇന്ത്യയ്ക്ക് അടിയന്തരമായി ഓക്സിജന്‍ ടാങ്കുകള്‍ എത്തിക്കണമെന്നഭ്യര്‍ഥിച്ച് പാകിസ്താന്‍ മുന്‍ ക്രികെറ്റ് താരം ഷോയ്ബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ പാക് താരത്തിന്റെ അഭ്യര്‍ഥന. ഗള്‍ഫ്രാജ്യങ്ങളിലുടെ പാകിസ്താന്‍ ക്രികെറ്റ് ആരാധകരോടാണ് ഇന്ത്യക്കു വേണ്ടി ഫന്‍ഡ് സ്വരൂപിക്കാന്‍ അക്തര്‍ ആഹ്വാനം ചെയ്തത്.

പാകിസ്താനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫന്‍ഡ് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര ഓക്സിജന്‍ ടാങ്കുകള്‍ ഡെല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആഹ്വാനം ചെയ്തു.

News, World, International, Pakistan, Cricket, Sports, Player, Help, Funds, Business, Finance, COVID-19, Trending, I request everyone in Pakistan to raise funds for India and donate oxygen tanks to them: Shoaib Akhtar


കോവിഡിന്റെ രണ്ടാം വരവില്‍ ഇന്ത്യ പകച്ചു നില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടുക ഏതു സര്‍കാരിനും വലിയ വെല്ലുവിളിയാണെന്നും കൂട്ടായ പ്രവര്‍ത്തനമാണു വേണ്ടതെന്നും എല്ലാവരും ഒന്നിച്ചു ചേര്‍ന്നു കൈത്താങ്ങാകാമെന്നും അക്തര്‍ ആഹ്വാനത്തില്‍ കൂട്ടിച്ചേര്‍ത്തു.

വേണ്ടത്ര ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രിയോടും സര്‍കാരിനോടും അഭ്യര്‍ഥിച്ച അക്തര്‍ കോവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞു.

Keywords: News, World, International, Pakistan, Cricket, Sports, Player, Help, Funds, Business, Finance, COVID-19, Trending, I request everyone in Pakistan to raise funds for India and donate oxygen tanks to them: Shoaib Akhtar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?