കരമനയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു: മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് വകുപ്പും പരിശോധന തുടങ്ങി
തിരുവനന്തപുരം: (www.kvartha.com 17.04.2021) കരമനയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതുമായി ബന്ധപെട്ട് മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് വകുപ്പും പരിശോധന തുടങ്ങി. മേയറുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഒരാഴ്ചയായി കരമനയാറിന്‍റെ തീരത്ത് മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തുന്ന കാഴ്ച പതിവാണ്.
വെളളത്തിലാകെ എണ്ണ കലർന്ന പാടയും നിറവ്യത്യാസവും കാണാം. ചത്തുപൊങ്ങുന്ന മീനുകളിൽ പുഴുവരിക്കുകയും പ്രദേശമാകെ ദുർഗന്ധം പരക്കുകയും ചെയ്യുന്നു. പരാതി ശക്തമായതോടെയാണ് സംഭവത്തിൽ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോർഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനാ റിപോർട് കിട്ടിയാൽ മാത്രമേ മീൻ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂവെന്ന് മേയർ അറിയിച്ചു. തലസ്ഥാനത്തെ പ്രധാനകുടിവെളള സ്രോതസുകൂടിയാണ് കരമനയാർ. എന്നാൽ മീനുകൾ ചത്തുപൊങ്ങുന്നതുമൂലം അലക്കാനോ കുളിക്കാനോ പോലും ആരുമിവിടേക്കെത്താത്ത അവസ്ഥയാണ്.
Keywords: News, Thiruvananthapuram, Fish, Kerala, State, Top-Headlines, Fish floating dead in Karamana river.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment