കളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു

മംഗളുറു: (www.kasargodvartha.com 22.04.2021) കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ഗാംഗവതിയിലെ ദുർഗപ്പയുടെ മകൻ മാരുതി (ആറ്) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. മറ്റൊരു കുട്ടി ഇന്ദിരാനഗറിലെ മൻസീറിന്റെ മകൻ നിഹാൻ (അഞ്ച്) ബുധനാഴ്ച മരണപ്പെട്ടിരുന്നു.
News, Mangalore, Karnataka, Top-Headlines, Death, Lightning, Injured, Boy, Lightning strike ; another injured boy succumbs.



ചൊവ്വാഴ്ച ഇന്ദിരാനഗറിലെ ഒരു വീടിന് മുന്നിൽ മറ്റ് കുട്ടികളോടൊപ്പം ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കെയാണ് ഇവർക്ക് മിന്നലേറ്റത്. തുടർന്ന് ഇരുവരും അബോധാവസ്ഥയിൽ വീണു. ഉടൻ തന്നെ മറ്റ് കുട്ടികൾ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തി അപകടവിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ അവിടെ നിന്ന് മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നിഹാൻ ബുധനാഴ്ച രാവിലെയും മാരുതി വ്യാഴാഴ്ച രാവിലെയും മരണത്തിന് കീഴടങ്ങി

കുട്ടികൾക്ക് മിന്നലേറ്റതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതായും ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.

Keywords: News, Mangalore, Karnataka, Top-Headlines, Death, Lightning, Injured, Boy, Lightning strike ; another injured boy succumbs.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?