കാല്‍ വഴുതി വീണ് കുളിമുറിയില്‍ പ്രസവിച്ചയുടന്‍ ഗര്‍ഭിണിക്കും നവജാത ശിശുവിനും ദാരുണാന്ത്യം
തിരുവനന്തപുരം: (https://ift.tt/2QnTEyc) കുളിമുറിയില്‍ കാല്‍ വഴുതി വീണ് പ്രസവിച്ചയുടന്‍ ഗര്‍ഭിണിക്കും നവജാത ശിശുവിനും ദാരുണാന്ത്യം. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ചാവടിനട കട്ടച്ചല്‍കുഴി ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. 6 മാസം ഗര്‍ഭിണിയായിരുന്ന വൃന്ദ പ്രസവിച്ച നവജാത ശിശുവും മരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 3 ഓടെ താമസിച്ചു വന്ന വാടക വീടിന്റെ പുറത്തുള്ള കുളിമുറിയുല്‍ തലചുറ്റി വീണുപ്പോയ വൃന്ദ അവിടെ വെച്ച് തന്നെ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍പരിക്കേറ്റ ഗര്‍ഭിണി പ്രസവിച്ച് മണിക്കൂറുകള്‍ക്കകം അമ്മയും കുഞ്ഞും മരിച്ചു.
സംഭവ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭര്‍ത്താവും ഏകമകള്‍ അഹല്യയും വീട്ടിലുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും കുളിമുറിയില്‍ പോയി തിരികെ വരാത്തതിനെ തുടര്‍ന്ന് അമ്മൂമ്മ ചെന്ന് നോക്കിയപ്പോള്‍ വൃന്ദ പുറത്തിറങ്ങാതെ അകത്ത് ആയിരുന്നു. തുടര്‍ന്ന് കുളിമുറിയുടെ കൊളുത്തു മാറ്റി അകത്തു കയറിയപ്പോള്‍ വൃന്ദയും കുഞ്ഞും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
തുടര്‍ന്ന് 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. ഐ സി യുവില്‍ ആയിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു. ചെണ്ട കലാകാരനും കൂലി തൊഴിലാളിയുമാണ് വൃന്ദയുടെ ഭര്‍ത്താവ് സിനു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബുധമാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബാലരാമപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment