കോവിഡ് രണ്ടാം തരംഗം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് യുഎസിന്റെ മുന്നറിയിപ്പ്


വാഷിങ്ടന്‍: (https://ift.tt/3dy0BpO) കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി. യുകെ ഇന്ത്യയെ 'റെഡ് ലിസ്റ്റി'ല്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

'ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ പോലും കോവിഡ് ബാധിതരാകാനും പ്രചാരകരാകാനും സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സീന്‍ സ്വീകരിക്കണം. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍നിന്ന് ആറടി അകലം പാലിക്കുകയും കൂട്ടംകൂടല്‍ ഒഴിവാക്കുകയും കൈകള്‍ കഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്' സിഡിസി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

News, World, Washington, COVID-19, Travel, Travel & Tourism, Vaccine, Mask, Business, Covid-19 second wave: US advises its citizens to avoid travelling to India


പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ബ്രിടന്‍ തീരുമാനിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് ബ്രിടനിലേക്കുള്ള യാത്രാനുമതി ബ്രിടിഷ് പാസ്‌പോര്‍ട് ഉള്ളവര്‍ക്കും ബ്രിടനില്‍ താമസിക്കാന്‍ നിലവില്‍ അനുമതിയുള്ളവര്‍ക്കും മാത്രമായി ചുരുങ്ങും

Keywords: News, World, Washington, COVID-19, Travel, Travel & Tourism, Vaccine, Mask, Business, Covid-19 second wave: US advises its citizens to avoid travelling to India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?