വോടെണ്ണല്‍ ദിവസം മാത്രമല്ല തലേന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കണം; മദ്രാസ് ഹൈകോടതി
ചെന്നൈ: (www.kvartha.com 27.04.2021) കോവിഡ് വ്യാപനം നിയന്ത്രിക്കാനായി വോടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് മാത്രമല്ല മെയ് ഒന്നിനും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കണമെന്ന് തമിഴ്നാട് സര്‍കാരിനോട് മദ്രാസ് ഹൈകോടതി. വോടെണ്ണലുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ വാഹനങ്ങളുടെയും നീക്കം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണു നിര്‍ദേശം. തമിഴ് നാട്ടിലും ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

ആവശ്യമെങ്കില്‍ അവധി ദിവസമായ മേയ് ഒന്നിനും ഞായറാഴ്ചയായ മേയ് രണ്ടിനും സര്‍ക്കാരിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നാണു കോടതി പറഞ്ഞത്. ഏപ്രില്‍ 28-ന് തന്നെ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയാല്‍ സാധാരണക്കാര്‍ക്ക് തയാറെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍കാരിന്റെ കോവിഡ് നിയന്ത്രണ നടപടികള്‍ നിരീക്ഷിക്കാന്‍ കോടതി കഴിഞ്ഞയാഴ്ച സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചിരുന്നു.
റെംഡിസിവര്‍ ഉള്‍പെടെ മരുന്നുകളുടെ വില, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്, ഓക്സിജന്റെ വില, വാക്സിനേഷന്‍ എന്നിവ നിരീക്ഷിക്കണമെന്ന് കോടതി സര്‍കാരിനോടു നിര്‍ദേശിച്ചിരുന്നു.
Keywords: Consider imposing complete lockdown on May 1 and 2 as well: High Court tells TN government, Chennai, High Court, Auto & Vehicles, Hospital, Patient, Treatment, Trending, National.

Powered by Info News For You
Comments
Post a Comment