പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കോഴിക്കോട്: (www.kvartha.com 21.04.2021) കോഴിക്കോട് കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വെ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളല്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. വിവരമറിയിട്ടതിനെ തുടര്‍ന്ന് പൊലീസും റെയില്‍വേ എഞ്ചിനിയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.
Keywords: Kozhikode, News, Kerala, Train, Police, Railway, Railway Track, Train services via Kozhikode restored
Powered by Info News For You

Comments
Post a Comment