വോടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്

തിരുവനന്തപുരം: (www.kvartha.com 06.04.2021) വോടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്. കനത്ത ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് പിന്നിട് മെച്ചപ്പെട്ടു.Heavy polling in Kerala's constituencies of Nemam, Vattiyoorkavu and Kazhakoottam, Thiruvananthapuram, News, Politics, Assembly-Election-2021, Leaders, Kerala, Trending.
ആദ്യ ഒന്നരമണിക്കൂറില്‍ ഏട്ടുശതമാനലത്തിലധികം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആദ്യമണിക്കൂറില്‍ യന്ത്രത്തകരാറും വ്യാപകമായിരുന്നു. കോട്ടയം ചിറക്കടവില്‍ നാല്‍പതിലേറെപ്പേര്‍ പേര്‍ വോടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂതിലുണ്ടായ യന്ത്രത്തകരാര്‍ മൂലം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ വോടുചെയ്യാന്‍ ഒന്നരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

ദൈവങ്ങള്‍ക്ക് വോടുണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫിന് വോടുചെയ്‌തേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരന്തങ്ങളെ നേരിടാന്‍ സര്‍കാരിന് കഴിഞ്ഞില്ല. പ്രളയം തന്നെ മനുഷ്യനിര്‍മിതമാണ്. ഏകാധിപത്യത്തിനു അഹങ്കാരത്തിനുമെതിരെ ജനം വിധിയെഴുതും.

നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പനെ കൂട്ടുപിടിക്കുകയാണ്. വിശ്വാസികള്‍ പൊറുക്കില്ല. സര്‍കാരിന് അയ്യപ്പകോപമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ലെന്ന് കെ മുരളീധരനും പറഞ്ഞു. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Heavy polling in Kerala's constituencies of Nemam, Vattiyoorkavu and Kazhakoottam, Thiruvananthapuram, News, Politics, Assembly-Election-2021, Leaders, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?