ഫുകുഷിമ ആണവകേന്ദ്രത്തിലെ ലക്ഷകണക്കിന് ടണ്‍ മലിനജലം കടലിലേക്ക് ഒഴുക്കിവിടുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജപാന്‍; മുഴുവന്‍ ജലവും ഒഴുക്കിവിടാന്‍ ദശാബ്ദങ്ങളെടുക്കുമെന്ന് സര്‍കാര്‍
ടോകിയോ: (https://ift.tt/3tfPd79) ഫുകുഷിമ ആണവ കേന്ദ്രത്തില്‍ നിന്നുള്ള പത്ത് ലക്ഷം ടണ്‍ മലിനജലം കടലിലേക്ക് ഒഴുക്കിവിടുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജപാന്‍. 2011ലുണ്ടായ അതിശക്തമായ സുനാമിയെയും ഭൂകമ്പത്തെയും തുടര്‍ന്ന് ഫുകുഷിമ ആണവ കേന്ദ്രത്തിലുണ്ടായ ദുരന്തത്തിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലിനജലം ഒഴുക്കിവിടുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്.
മലിനജലം ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും മുഴുവന്‍ ജലവും ഒഴുക്കിവിടാന്‍ ദശാബ്ദങ്ങളെടുക്കുമെന്നും സര്‍കാര്‍ അറിയിച്ചു. നിലവിലെ എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയെന്നും സര്‍കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അപകടകാരികളായ ഐസോടോപുകള്‍ നീക്കം ചെയ്യാനായി ഈ വെള്ളത്തെ കൂടുതല്‍ ശുദ്ധീകരണപ്രക്രിയകള്‍ക്ക് വിധേയമാക്കുമെന്നും പിന്നീട് അന്താരാഷ്ടട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് വീണ്ടും സാന്ദ്രത കുറയ്ക്കുമെന്നും അതിനുശേഷമായിരിക്കും ഒഴുക്കിവിടുകയെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.
ടോകിയോ ഇലക്ട്രിക് പവറിന്റെ കീഴിലുള്ള ഫുകുഷിമ ദായിചി പ്ലാന്റിലെ മലിനജലം ഒഴുക്കിവിടുന്നത് വര്‍ഷങ്ങളായി ജപാന് തലവേദനയായിരുന്നു. ഇത് ഒഴുക്കി വിടുന്നത് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനമായതാണ് ജപാന്റെ പ്രശ്‌നം. നിലവില്‍ ആണവകേന്ദ്രത്തില്‍ വലിയ ടാങ്കുകളിലായി ഈ ജലം സംഭരിച്ചു വെച്ചിരിക്കുകയാണ്.
അതേസമയം നേരത്തെ മുതല്‍ വലിയ പ്രതിസന്ധിയിലായിരുന്ന ഫുകുഷിമയിലെ മത്സ്യബന്ധന മേഖല ഈ നടപടിയ്ക്കെതിരെ എതിര്‍പുമായി രംഗത്തെത്തിയിട്ടുണ്ട്. ഫുകുഷിമയിലെ മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് കടലിലെ മത്സ്യസമ്പത്തിനെ തകര്‍ക്കുമെന്നും അതിനാല്‍ ഈ നടപടിയില്‍ നിന്നും പിന്മാറമാണെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ജപാന്‍ സര്‍കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ജപാന്റെ നടപടിയ്ക്കെതിരെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍.
Powered by Info News For You

Comments
Post a Comment