തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ മുൻമന്ത്രി യു ടി ഖാദർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ഡ്രൈവർക്ക് നിസാര പരിക്ക്
മംഗളുറു: (www.kasargodvartha.com 14.04.2021) മുൻ മന്ത്രിയും മംഗളുറു എംഎൽഎയുമായ യു ടി ഖാദർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തിന് ശേഷം അദ്ദേഹം മറ്റൊരു കാറിൽ ബെംഗളൂറുവിലേക്ക് പുറപ്പെട്ടു.
ബുധനാഴ്ച രാവിലെ ദാവനഗരെക്കടുത്ത് ദേശീയപാതയിലെ ഒലാലു ക്രോസിലാണ് അപകടം സംഭവിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക് പിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ബെൽഗാവ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു അദ്ദേഹം.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് ഹനുമന്തരയ അപകട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
< !- START disable copy paste -->
Powered by Info News For You

Keywords: Mangalore, Karnataka, Kerala, News, Political party, Accident, Car, Campaign, Top-Headlines, UT Khader's car crashes while campaigning.
Powered by Info News For You

Comments
Post a Comment