എട്ട് മാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടർ അസുഖത്തെ തുടർന്ന് മരിച്ചു; ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല

മേൽപറമ്പ്: (www.kasargodvartha.com 27.04.2021) എട്ട് മാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടർ അസുഖത്തെ തുടർന്ന് മരിച്ചു. ഗർഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

Melparamba, Kasaragod, Kerala, News, Obituary, Death, Top-Headlines, Doctor, Hospital, Mangalore, Child, Doctor who was married eight months ago died after illness.

മേൽപറമ്പിലെ ഡോ. അബുബകർ അരമനയുടെ മകൻ ഡോ. ശവാഫറിന്റെ ഭാര്യ മഹ (26) ആണ് ശ്വാസതടസത്തെ തുടർന്ന് മംഗളൂരു ഇൻഡ്യാന ആശുപത്രിയിൽ മരണപ്പെട്ടത്.

തലശ്ശേരി ഒ വി കുടുംബാംഗമായ മഹ ഹൗസ് സർജൻസി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. 

മേൽപറമ്പിലെ കുടുംബ വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. മഹയ്ക്ക് ഗുരുതരമായ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ഗർഭസ്ഥ ശിശുവിനെ കഴിഞ്ഞ ദിവസം പുറത്തെടുത്ത് അന്ത്യ കർമം ചെയ്തിരുന്നു. മാതാവിനെയെങ്കിലും രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലർചെയായിരുന്നു അന്ത്യം. മൃതദേഹം സംസ്കരിക്കുന്നതിനായി തലശേരിയിലെ തറവാട്ടിലേക്ക് കൊണ്ടുപോയി.

Keywords: Melparamba, Kasaragod, Kerala, News, Obituary, Death, Top-Headlines, Doctor, Hospital, Mangalore, Child, Doctor who was married eight months ago died after illness.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?