കമ്യൂണിസ്റ്റ് കോവിലകങ്ങൾ കുലുക്കി കടത്തനാട്ടിൽ രാഹുലിന്റെ പടയോട്ടം

വാണിമേൽ: (www.kvartha.com 03.04.2021) ഉച്ചയുടെ ഉഷ്ണ തീവ്രത കാത്തിരിപ്പിന്റെ കുളിരിൽ മറന്ന് പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ മൈതാനം നിറഞ്ഞുകവിഞ്ഞ പുരുഷാരം കടത്തനാടിന്റെ ചുവപ്പുരാഷ്ട്രീയ കോവിലകങ്ങൾ ഇനിയും തകരാനായുകയാണെന്ന് വിളിച്ചോതി. രാഹുൽ ഗാന്ധിയുടെ പുറമേരി സന്ദർശനം പതിറ്റാണ്ടുകൾക്കപ്പുറം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ കേൾക്കാൻ ഈ മൈതാനത്ത് സമ്മേളിച്ച ആൾക്കൂട്ടത്തെ കവച്ചുവെക്കുന്നതും ആവേശകരവുമായി.

Kerala, News, Politics, Politiicalparty, Rahul Gandhi, Visit, UDF, Assembly-Election-2021, Top-Headlines, Rahul's campaign in Kadathanad shakes communist villages.


കമ്യൂണിസ്റ്റ് കോവിലകത്തിന്റെ നാലുപതിറ്റാണ്ട് ചരിത്രം തിരുത്തി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചേകവർ പി മോഹനൻ മാസ്റ്ററുടെ ആരോമലുണ്ണി കെ കെ ലതികയെ അടിയറവു പറയിച്ച് നിയസഭയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല എംഎൽഎക്ക് രാഹുൽ കോണി അടയാളത്തിൽ വോടഭ്യർഥിച്ചു. ഇങ്ങിനെയൊരു വേദിയൊരുക്കിയ കടത്തനാടിന്റെ കരുത്തൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പാറക്കൽ നന്ദി പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഐക്യപ്പെടുന്ന വിദ്വേഷ, വിഭാഗീയ രാഷ്ട്രീയത്തിന്റെ ഇര ഇതാ ഈ വേദിയിൽ എന്നുപറഞ്ഞ് രാഹുൽഗാന്ധി കെകെ രമയെ ചേർത്തുപിടിച്ചതോടെ ആബാലവൃദ്ധം ഉണ്ണിയാർച്ചയെക്കണ്ട ഉണർവോടെ ഹർഷാരവം മുഴക്കി. കോൺഗ്രസ് മുക്ത കേരളം വരണമെന്ന് ആവർത്തിക്കുന്ന നരേന്ദ്രമോദിയുടെ നാത്തുമ്പ് ഒരിക്കലും ഇടതുമുക്ത കേരളം എന്നുരിയാടാത്തത് ഇരുകൂട്ടരുടേയും ആശയം വിദ്വേഷവും വിഭാഗീയതയുമായതിനാലാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വിദ്വേഷത്തിന്റേയും വിഭാഗീയതയുടേയും വിഷം വിതക്കുന്നതാണ്. അക്രമവും കൊലയുമാണ് അവരുടെ പരിപാടി. അതിന്റെ പതിപ്പായി കമ്യൂണിസ്റ്റ് പാർടിയും പ്രവർത്തിക്കുന്നതിന്റെ അടയാളമാണ് പാർടി കുടുംബത്തിലെ അംഗമായിരുന്ന ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്രൂരത. രമക്ക് ഭർത്താവിനേയും മക്കൾക്ക് പിതാവിനേയും നഷ്ടപ്പെടുത്തി അവർ എന്തുനേടി? . രമയുടെ ഫുട്ബോൾ ഇടതിന്റെ നെറ്റ് കുലുക്കി തെറിച്ച് എതിരാളി മനയത്ത് ചന്ദ്രന്റെ കലമുടക്കുമെന്ന രാഷ്ട്രീയ നിരീക്ഷണം രാഹുലിന്റെ സാന്നിധ്യം കൂടിയായതോടെ ഉറപ്പായി.

കടത്തനാടിന്റെ നേർക്കുനേർ പോരിൽ 1960ൽ അതിശയ വിജയം കണ്ട മണ്ഡലമാണ് നാദാപുരം. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ അനിഷേധ്യ അമരക്കാരനും സിറ്റിംഗ് എംഎൽഎയുമായിരുന്ന സി എച് കണാരനെ മലയാളം ഉരിയാടാതെ ഇംഗ്ലീഷ് മാത്രം സംസാരിച്ച കാസർക്കോട്ടുകാരനായ അഡ്വ. ഹമീദലി ശംനാട് കോണി ചിഹ്നത്തിൽ മത്സരിച്ച് മണ്ണുകപ്പിച്ചതായിരുന്നു ആ അതിശയം. 1970ലും 1977 ലും കോൺഗ്രസ്-ലീഗ് മുന്നണിയിൽ സിപിഐ സ്ഥാനാർഥികൾ നാദാപുരത്ത് ജയിച്ചപ്പോൾ നിലംപരിശായത് സിപിഎമിന്റെ ഒന്നാംനിരക്കാരൻ ഇ വി കുമാരനായിരുന്നു. രാഹുലിന്റെ വേദിയിൽ നാദാപുരം യു ഡി എഫ് സ്ഥാനാർഥി അഡ്വ. പ്രവീൺകുമാർ പറഞ്ഞു- 'കഴിഞ്ഞ തവണ നമുക്ക് കൈവിട്ടു. ഒരുവട്ടം കൂടി ഞാൻ അഭ്യർഥിക്കുകയാണ്, കൈപ്പത്തിയാണ് അടയാളം. പരാജയപ്പെട്ട് ഞാൻ പിന്തിരിഞ്ഞില്ല. നാദാപുരം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരുന്നു. ഉണരുംമുമ്പെ ഉണർന്നു'. സ്ഥാനാർഥിയുടെ ഈ വാക്കുകൾ മണ്ഡലത്തിന്റെ അനുഭവസാക്ഷ്യം.

Keywords: Kerala, News, Politics, Politiicalparty, Rahul Gandhi, Visit, UDF, Assembly-Election-2021, Top-Headlines, Rahul's campaign in Kadathanad shakes communist villages.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?