തൃശൂർ പൂരം: എത്രപേർക്ക് പ്രവേശിക്കാം, നിയന്ത്രണങ്ങൾ എങ്ങനെയൊക്കെ?
തൃശൂർ: (www.kvartha.com 16.04.2021) പൂരത്തിനു തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിലുമായി 16,000 പേർക്കു വരെ സുരക്ഷിതമായി നിൽക്കാനാവുമെന്ന് കലക്ടർ റിപോർട് നൽകി. ഇത്രയും പേർ മൈതാനിയിൽ പ്രവേശിച്ചാലും കനത്ത തിരക്കായി അത് അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്. വടക്കുന്നാഥ ക്ഷേത്രവും തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും ഉൾപെടുന്ന സ്ഥലം 64 ഏകെർ സ്ഥലമാണ്.
പൂരനഗരിയിലേക്ക് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സാക്ഷ്യപത്രമോ വാക്സീൻ എടുത്തതിന്റെ സാക്ഷ്യപത്രമോ വേണം.
റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സെർടിഫികറ്റ് പരിശോധനകൾ നടത്താനും തീരുമാനിച്ചു. പൂരപ്പറമ്പിൽ 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമില്ല.
പൂരനഗരിയിലേക്ക് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സാക്ഷ്യപത്രമോ വാക്സീൻ എടുത്തതിന്റെ സാക്ഷ്യപത്രമോ വേണം.
റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സെർടിഫികറ്റ് പരിശോധനകൾ നടത്താനും തീരുമാനിച്ചു. പൂരപ്പറമ്പിൽ 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമില്ല.
നഗരത്തിൽ ആർടിപിസിആർ പരിശോധനയ്ക്കു സൗകര്യം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചു. നാളെ മുതൽ 3 ദിവസം പരിശോധനാ ക്യാംപുകൾ നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നെത്തുന്നവർ അവിടെ നിന്ന് പരിശോധന പൂർത്തിയാക്കി സാക്ഷ്യപത്രവുമായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പാസ് നേടുന്ന അത്രയും പേർ നഗരത്തിൽ നിന്നു തന്നെ പരിശോധന പൂർത്തിയാക്കേണ്ടവരാണെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.
വാക്സീൻ ഡോസ് എടുത്തതിന്റെ സാക്ഷ്യപത്രം ഉള്ളവർക്കും വരാം. പക്ഷേ, വാക്സീൻ സ്വീകരിച്ച് ആന്റിബോഡി ഉൽപാദിപ്പിക്കപ്പെടാനുള്ള സമയം ഉണ്ടായിരിക്കണം. വാക്സീൻ സാക്ഷ്യപത്രത്തിനായി തലേന്നു പോയി വാക്സീൻ സ്വീകരിച്ച് പാസ് നേടുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ ആളുകൾ വിവേചനബുദ്ധി കാണിക്കണമെന്നും കലക്ടർ പറഞ്ഞു.
Keywords: News, Thrissur, COVID-19, vaccine, Kerala, State, Top-Headlines, Thrissur Pooram, Restrictions, Thrissur Pooram: How many people can enter and how the restrictions are.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment