പേരാമ്പ്രയിലെ കോണ്‍ഗ്രസ് വിമതരില്‍ ഭിന്നത; ഒരുവിഭാഗം ഔദ്യോഗിക വിഭാഗത്തോടൊപ്പം മറുഭാഗം എന്‍സിപിയിലേക്കും
പേരാമ്പ്ര: (https://ift.tt/39Ep4aD) പേരാമ്പ്രയിലെ കോണ്‍ഗ്രസ് വിമതരില്‍ ഭിന്നത. ഒരുവിഭാഗം ഔദ്യോഗിക വിഭാഗത്തോടൊപ്പം മറുഭാഗം എന്‍സിപിയിലേക്കും ചേരാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ബ്ലോക് വൈസ് പ്രസിഡന്റും നിയോജക മണ്ഡലം യു ഡി എഫ് കണ്‍വീനറുമായ പി പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എന്‍ സി പിയില്‍ പോകാന്‍ തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ പേരാമ്പ്രയില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ ഇവരുടെ പ്രഖ്യാപനമുണ്ടാവും,
ഇവരുടെ കൂടെ ഉണ്ടായിരുന്ന മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, പി ടി ഇബ്രാഹിം എന്നിവര്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ടിയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഇവര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.
യു ഡി എഫ് സ്ഥാനാര്‍ഥി സി എച് ഇബ്രാഹിം കുട്ടിയുടെയും കെ പ്രദീപന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ പി വേണു, പി ടി ഇബ്രാഹിം, പി കെ ബാലകൃഷ്ണന്‍, ബോബി സുധീഷ്, എന്‍ എം മുരളി എന്നിവര്‍ പങ്കെടുത്തു. സംഘടനാപരമായ മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനുശേഷം പരിഹരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് ഉറപ്പുനല്‍കി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8-ാം വാര്‍ഡില്‍ പി പി രാമകൃഷ്ണന് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം വിമതനായി മത്സരിക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും രാമകൃഷ്ണന്‍ 344 വോടു നേടി രണ്ടാമതെത്തി.
തുടര്‍ന്ന് തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കള്‍ ഇദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വിമത കൂട്ടായ്മക്ക് രൂപം നല്‍കി. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റിനെ മാറ്റണമെന്നും അച്ചടക്കനടപടി പിന്‍വലിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നുമായിരുന്നു വിമതരുടെ ആവശ്യം. എന്നാല്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റിനെ മാറ്റിയെങ്കിലും വിമതരുടെ മറ്റ് ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
കോണ്‍ഗ്രസ് നേതൃത്വം നിരന്തരം നടത്തിയ ചര്‍ച്ചയിലാണ് ഒരു വിഭാഗത്തെ കൂടെ കൂട്ടാനായത്. എന്നാല്‍, അണികള്‍ കൂടുതലുള്ളത് രാമകൃഷ്ണന്റെ കൂടെയാണ്. ഇവരെല്ലാം എന്‍ സി പിയിലേക്കാണെങ്കില്‍ പുറ്റംപൊയിലില്‍ കോണ്‍ഗ്രസ് പാര്‍ടിക്ക് വലിയ തിരിച്ചടിയുണ്ടാവും.
Powered by Info News For You

Comments
Post a Comment