കെ എസ് ആർ ടി സി ബസിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം
മഞ്ചേശ്വരം: (www.kasargodvartha.com 19.04.2021) കെ എസ് ആർ ടി സി ബസിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം. പൈവളിഗെ ജോഡ്ക്കല്ല് ബീഡ്ബയലിലെ ഗുരുവയുടെ മകൻ ശശിധരൻ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ ഹൊസങ്കടി ടൗണിലാണ് അപകടം നടന്നത്.
മംഗളൂറുവിൽ നിന്നും വരികയായിരുന്ന കേരള ആർടിസി ബസാണ് ഇതേ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈകിലിടിച്ചത്. ബൈകിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Accident, Accidental Death, Bike, Bike-Accident, KSRTC-bus, Dead, Dead body, Road, Biker dies after KSRTC bus accident.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment