പ്രതിദിന വര്‍ധനവ് വീണ്ടും ഒരു ലക്ഷം കടന്നു; രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരം
ന്യൂഡെല്‍ഹി: (https://ift.tt/3a6Xmnd) രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക് കോവിഡ് സ്ഥിരീകരിത്തു. ഇന്ത്യയില്‍ കോവിഡ് റിപോര്‍ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡെല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് റിപോര്‍ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രസര്‍കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ വന്ന ഗുരുതര വീഴ്ചയാണ് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ആര്‍ ടി പി സി ആര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെത്തും. അതിനിടെ, കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമെന്ന് ഡെല്‍ഹി ഹൈകോടതി ഉത്തരവിറക്കി.
Powered by Info News For You

Comments
Post a Comment