ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ വീണ്ടും അനുമതി


വാഷിങ്ടന്‍: (https://ift.tt/3tJaBC6) ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ വീണ്ടും ഉപയോഗിക്കാന്‍ യുഎസ് ആരോഗ്യ വിദഗ്ധരുടെ അനുമതി. വാക്‌സീന്റെ ഗുണഫലങ്ങള്‍ പാര്‍ശ്വഫലങ്ങളെ മറികടക്കുന്നതാണെന്ന വിദഗ്ധ സമിതിയുടെ റിപോര്‍ടിനെ തുടര്‍ന്നാണ് വീണ്ടും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

വാക്‌സീന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ വാക്‌സീന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അപൂര്‍വമായി ചില കേസുകള്‍ മാത്രമാണ് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് റിപോര്‍ട് ചെയ്തതെന്ന് സി ഡി എസ് തലവന്‍ റോചെല്ലെ വാലെന്‍സ്‌കി അറിയിച്ചു. വാക്‌സിനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, World, Washington, Vaccine, Health, Health and Fitness, Trending, Technology, Business, Finance, US Allows Johnson & Johnson Covid Vaccination To Resume


വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ സ്വീകരിച്ച 3.9 ദശലക്ഷം സ്ത്രീകളില്‍ 15 പേര്‍ക്കാണ് ഗുരുതരമായി രക്തം കട്ടപിടിക്കുന്നത് റിപോര്‍ട് ചെയ്തത്. അതില്‍ ഭൂരിപക്ഷവും 13 പേരും 50 വയസ്സിനു താഴെ പ്രായമുള്ളവരാണ്. വാക്‌സീന്റെ വളരെ അപൂര്‍വമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് രക്തം കട്ടപിടിക്കുന്നത് എന്നാണ് യുറോപിലെ മരുന്ന് വ്യവസായകര്‍ പറയുന്നത്.

Keywords: News, World, Washington, Vaccine, Health, Health and Fitness, Trending, Technology, Business, Finance, US Allows Johnson & Johnson Covid Vaccination To Resume

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?