കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കാറിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കുണ്ടറ: (https://ift.tt/3wtrFhl) കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവാദമായ ഇ എം സി സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. അതേ സമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അദ്ദേഹം സ്വയം സംഘടിപ്പിച്ചതാണിതെന്ന് വിഷയത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കണ്ണനല്ലൂര്‍-കുണ്ടറ റോഡില്‍ പാലമുക്കിനും കുരീപ്പളളിയ്ക്കും ഇടയില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. ഷിജു വര്‍ഗീസ് സഞ്ചരിച്ച കാറിന് നേരെ എറിഞ്ഞ ദ്രാവകം നിറച്ച കുപ്പി കാറിന് പിന്നില്‍ തട്ടി തെറിച്ച് തീ പിടിച്ചെങ്കിലും അപകടം ഒഴിവായി.
സംഭവം നടന്നയുടന്‍ അതുവഴി വരികയായിരുന്ന കണ്ണനല്ലൂര്‍ എസ് ഐ സുന്ദരേശന്റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുകയാണുണ്ടായത്. പിന്നാലെ വന്ന കാറില്‍ നിന്നാണ് ബോംബ് കത്തിച്ച് എറിഞ്ഞതെന്നും എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും കാറിലുണ്ടായിരുന്ന സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് പോലീസിനോട് പറഞ്ഞത്.
നേരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ ഇഎംസിസി ഡയറക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് കുണ്ടറ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇന്നോവ കാറില്‍ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും കാറില്‍ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തുവെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.
എന്നാല്‍ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഷിജുവിന്റെ വാഹനത്തില്‍ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂര്‍ പോലീസ് വ്യക്തമാക്കി.
കണ്ണനല്ലൂര്‍ പൊലീസ് ഷിജു വര്‍ഗീസിന്റെ മൊഴിയെടുത്തു വരികയാണ്. ഫോറന്‍സിക്, സയിന്റിഫിക് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: News, Kerala, State, Politics, Political Party, Assembly-Election-2021, Assembly Election, Election, Complaint, Police, Attack, Bomb, Complaint of attempted bombing of an independent candidate's car in Kundara; Minister Mersikuttyamma says it is an attempt to sabotage the election
Powered by Info News For You

Comments
Post a Comment