നിസാമുദ്ദീന്‍ മര്‍കസ് നടന്നത് അടഞ്ഞ സ്ഥലത്ത്, എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗാ തീരത്തെ തുറന്ന പ്രദേശത്ത്; കുംഭമേളയെ നിസാമുദ്ദീന്‍ മര്‍കസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ഡെറാഡൂണ്‍: (https://ift.tt/2QnTEyc) കുംഭമേളയെ നിസാമുദ്ദീന്‍ മര്‍കസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത്. കുംഭമേളയേയും നിസാമുദ്ദീന്‍ മര്‍കസിനെയും തമ്മില്‍ താരതമ്യം ചെയ്തുള്ള ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിദ്വാറില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയും നിസാമുദ്ദീന്‍ മര്‍കസും തമ്മില്‍ ഒരു താരതമ്യവും പാടില്ല. നിസാമുദ്ദീന്‍ മര്‍കസ് അടഞ്ഞ സ്ഥലത്താണ് നടന്നത്. വിദേശികളും പങ്കെടുത്തിരുന്നു. അതേസമയം കുംഭമേള ഗംഗാ തീരത്തെ തുറന്ന പ്രദേശത്താണ് നടക്കുന്നത് അദ്ദേഹം പറഞ്ഞു. 

കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ പുറത്തുനിന്നുള്ളവരല്ല, നമ്മുടെ സ്വന്തം ആളുകളാണ്. കുംഭമേള ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ഇത് വിജയകരമായി നടത്തുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

എന്നാല്‍ മര്‍കസ് നടന്നപ്പോള്‍ കോവിഡിനെ കുറിച്ചോ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചോ കൂടുതല്‍ അവബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ കോവിഡിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും കൂടുതല്‍ അവബോധമുണ്ട്. 

News, National, India, Uttarakhand, Minister, Chief Minister, Festival, Kumbh And Markaz Should Not Be Compared: Uttarakhand Chief Minister


ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന ഉണ്ടെന്നും എന്നാല്‍ വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകള്‍ ഉയര്‍ന്നെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേങ്ങള്‍ പാലിക്കുന്നുണ്ട്. കുംഭമേള നടക്കുന്നിടത്ത് വലിയ തോതില്‍ മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. 

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിദ്വാറില്‍ പ്രവേശിച്ച് മേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിന് മുന്‍പ് ആളുകളെ അതിര്‍ത്തിയില്‍ പരിശോധിക്കുന്നു. കോവിഡ് റാന്‍ഡം ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, Uttarakhand, Minister, Chief Minister, Festival, Kumbh And Markaz Should Not Be Compared: Uttarakhand Chief Minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?