മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; മകന്റെ മുന്നില്‍വച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സുഹൃത്ത്

കൊല്ലം: (www.kvartha.com 19.04.2021) അഞ്ചലില്‍ സ്വന്തം മകന്റെ മുന്നില്‍വച്ച് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്തായ ലൈബു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പന്‍. 

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ലൈബു അക്രമാസക്തനാകുകയും വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയുമായിരുന്നു. കുട്ടപ്പന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മകന്‍ വിഷ്ണുവിന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. ഭയന്നോടിയ വിഷ്ണു വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി. ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ollam, News, Kerala, Crime, Killed, Friend, Police, Death, House, Man killed youth in Kollam

Keywords: Kollam, News, Kerala, Crime, Killed, Friend, Police, Death, House, Man killed youth in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?