ജന്മദിനാശംസകള്‍.. സചിന്‍ ടെന്‍ഡുല്‍കര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സോഷ്യല്‍ മീഡിയയില്‍ പിറന്നാളാശംസകള്‍


മുംബൈ: (https://ift.tt/3tJaBC6) 48ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സചിന്‍ ടെന്‍ഡുല്‍കറിന് പിറന്നാളാശംസകളുമായി സോഷ്യല്‍ മീഡിയകള്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെന്‍ഡുല്‍കറിന് ക്രികെറ്റ് ലോകത്തുനിന്ന് നിരവധി ആശംസകളാണ് എത്തിയത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി സചിന്റെ പിറന്നാളിന് ആഘോഷങ്ങളുണ്ടാവില്ല. 2020ലും പിറന്നാള്‍ ആഘോഷങ്ങള്‍ നടത്താതെ സചിന്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. പക്ഷേ, സചിനെന്ന താരത്തെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ മറക്കാനാവില്ല. സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ അര്‍പിച്ചാണ് പ്രിയ ക്രികെറ്ററുടെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. 

ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ക്രികെറ്റിലെ പല പ്രമുഖരും സചിന് ആശംസയുമായെത്തി. സച് എന്നാല്‍ സത്യം, സച് എന്നാല്‍ ജീവിതം, സച് എന്നാല്‍ ഉത്തരവുമാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും മനുഷ്യനുമായ സചിന് ആശംസകള്‍ അറിയിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രികെക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. 

ഒരു മനുഷ്യന്‍, ഒരു മന്ത്രം, ഒരു വികാരം എന്ന കുറിപ്പോടെയാണ് മുംബൈ ഇന്ത്യന്‍സ് സചിന് ആശംസയറിയിച്ചത്. 

News, National ,India, Mumbai, Sports, Cricket, Sachin Tendulker, Birthday, Happy Birthday Sachin Tendulkar: Wishes pour in for former India captain on social media


സചിന്‍ അടിച്ച് കൂട്ടിയ റണ്‍മലയെ ഓര്‍മിപ്പിച്ചായിരുന്നു ബി സി സി ഐയുടെ ആശംസ. ക്രികെറ്റിനോട് തനിക്ക് പ്രണയമുണ്ടാകാന്‍ കാരണം സചിനാണെന്ന് അദ്ദേഹം തന്ന നല്ല ഓര്‍മകള്‍ക്ക് നന്ദി പറയുന്നതായും സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. 

1973ല്‍ മുംബൈയിലെ ദാദറില്‍ ജനിച്ച സചിന്‍ വളരെ വേഗമാണ് ഇന്ത്യന്‍ ക്രികെറ്റിന്റെ ദൈവമായി വളര്‍ന്ന്. 10ാം നമ്പറില്‍ ഇന്ത്യക്കായി സചിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോഴെല്ലാം രാജ്യം മുഴുവന്‍ ഒരു ടെലിവിഷന്‍ സ്‌ക്രീനിലേക്ക് ചുരുങ്ങുന്ന കാഴ്ച പല തവണ ലോകം കണ്ടിട്ടുണ്ട്.

Keywords: News, National ,India, Mumbai, Sports, Cricket, Sachin Tendulker, Birthday, Happy Birthday Sachin Tendulkar: Wishes pour in for former India captain on social media

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?