തൂണിന്റെ അടിഭാഗം പൂർണമായും ദ്രവിച്ചു; അപകടം മാടി വിളിച്ച് പെരഡാല അക്കരെ നടപ്പാലം

ബദിയടുക്ക: (www.kasargodvartha.com 23.04.2021) തൂണിന്റെ അടിഭാഗം പൂർണമായും ദ്രവിച്ചു പെരഡാല അക്കരെ നടപ്പാലം അപകട ഭീഷണി ഉയർത്തുന്നു. ബദിയടുക്ക പഞ്ചായത്ത് 12, 13 വാർഡ് പ്രദേശങ്ങൾ ഉൾപെടുന്ന പെരഡാല പുഴയിലാണ് നടപ്പാലമുള്ളത്. 30 വർഷം മുമ്പാണ് പാലം പണിതത്. പ്രദേശത്തെ കർഷകർക്കും പെരഡാല ജാറം, ജുമാ മസ്‌ജിദ്‌  എന്നിവിടങ്ങളിലേക്കും ഗോളിയടുക്കയിൽ നിന്നും ബദിയടുക്ക - കുമ്പള റോഡിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാനാവുമെന്നതിനാൽ ദിനേന നിരവധി പേരാണ് ഈ നടപ്പാലത്തെ ആശ്രയിക്കുന്നത്.
Kasaragod, Kerala, News, Badiyadukka, Bridge, Accident, Bridge repair neglect causes danger in Perdala.

                                                                             

മുമ്പ് പലതവണ ജനങ്ങൾ പരാതിപെട്ടിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്. വേനലിന്റെ ചൂടിൽ പുഴയിൽ വെള്ളം വറ്റിയതിനാൽ തൂണിന്റെ അടിഭാഗത്തേക്ക് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാർ കല്ലും, മണലും നിറച്ചെങ്കിലും കാലവർഷത്ത് പുഴ വെള്ളം നിറഞ്ഞാൽ ഇത് പൂർണമായും ഒലിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. പാലത്തിന്റെ നടു ഭാഗത്ത് മാത്രമാണ് തൂൺ ഉള്ളത്. ഏക തൂണിന്റെ അടിതെറ്റിയാൽ നടപ്പാലം നിലം പതിക്കും. 

ദുരന്തം ഒഴിവാക്കാൻ തൂണിന്റെ ദ്രവിച്ച അടിഭാഗം കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ രവികുമാർ റൈ സ്ഥലം സന്ദർശിച്ചു. പൊതുപ്രവർത്തകരായ കെ ജഗനാഥഷെട്ടി, ഉദയ തൽപ്പനാജെ, ഹസൈനാർ ഗോളിയടുക്ക എന്നിവരും ഒപ്പമുണ്ടായിരുന്നു.


Keywords: Kasaragod, Kerala, News, Badiyadukka, Bridge, Accident, Bridge repair neglect causes danger in Perdala.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?