കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം തന്നെ, എതിരാളികള്‍ ഉന്നയിച്ച വിഷയങ്ങള്‍ ജനം മുഖവിലയ്ക്ക് എടുക്കില്ല; നേമത്തെ ബി ജെ പി അകൗണ്ട് പൂട്ടിക്കുമെന്ന് കടകംപള്ളി


തിരുവനന്തപുരം: (https://ift.tt/3wtrFhl) നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റ് എല്‍ ഡി എഫിന് കിട്ടും എന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ ഭരണം കേരളത്തില്‍ ഉറപ്പാണ്. മികച്ച വിജയം നേടാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം ആണ്. വികസനമാണ് പ്രധാന ചര്‍ച്ച എന്നും വോടെടുപ്പ് ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. 

News, Kerala, State, Thiruvananthapuram, Politics, Trending, Assembly-Election-2021, Assembly Election, Election, Kazhakoottam is a triangular match; Kadakampally says BJP will close Nemam's account


എതിരാളികള്‍ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുക്കുന്നത്. നേമത്തെ ബി ജെ പി അകൗണ്ട് പൂട്ടിക്കുമെന്നും കടകംപളളി വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് വലിയ മാറ്റമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ അടക്കം ഉണ്ടായത്. വലിയമാറ്റം ആണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇടതുമുന്നണിയോട് ജനങ്ങള്‍ക്ക് ഉണ്ടായ ആഭിമുഖ്യം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Politics, Trending, Assembly-Election-2021, Assembly Election, Election, Kazhakoottam is a triangular match; Kadakampally says BJP will close Nemam's account

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?