സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണ്, പൊലീസ് നിഷ്ക്രിയമാണ് അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല: കെ സുരേന്ദ്രൻ

പത്തനംതിട്ട: (www.kvartha.com 08.04.2021) സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമിന് കിട്ടുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

News, Assembly Election, Political party, Politics, Pathanamthitta, K. Surendran, K Surendran, Kerala, State, Top-Headlines, BJP,

സംസ്ഥാനത്ത് പോസ്റ്റൽ വോടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബൂത് ലെവൽ ഓഫീസര്‍മാരെ വച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോൾ ചെയ്തു. എത്ര ശതമാനം. കമീഷൻ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Keywords: News, Assembly Election, Political party, Politics, Pathanamthitta, K. Surendran, K Surendran, Kerala, State, Top-Headlines, BJP, K Surendran against the CPM.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?